കാസര്‍കോട്: ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ 66കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. തൃക്കരിപ്പൂര്‍, എളമ്പച്ചി സ്വദേശിയാണ് അറസ്റ്റിലായത്. 2024 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകാന്‍ മടി കാണിക്കുന്നത് പതിവാക്കിയതോടെ കൗണ്‍സിലിംഗ് നടത്തുകയായിരുന്നു. കൗണ്‍സിലിംഗിലാണ് പീഡനത്തിനു ഇരയായിട്ടുണ്ടെന്ന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.