ദുബായി: ജീവകാരുണ്യ മേഖലകള്‍ സജീവമാക്കുന്നതില്‍ വ്യവസായികള്‍ നല്‍കുന്ന പിന്തുണകള്‍ക്ക് വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തി ഉണ്ടെന്നും മാതൃകപരവുമാണെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദ് അലി അഭിപ്രായപെട്ടു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി മുസ്താഖ് മാലദ്വീപിന് ഖിസൈസ് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ബഷീര്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. അറബ് പ്രമുഖ ഫാത്തിമ അല്‍കൂരി ഉപഹാരവും ഇഖ്ബാല്‍ അത് ബൂര്‍ ഹൈദ്രോസി തങ്ങള്‍ പൊന്നാടയും സമര്‍പ്പിച്ചു. റോമാന ലോജസ്റ്റിക് സിഇഒ സിജി സാശി മുഖ്യതിഥിയായി. പ്രമുഖമാധ്യമ പ്രവര്‍ത്തകന്‍ കെഎം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് ഹാജി, ഇബ്രാഹിം ബെരിക്കെ, ഷാഹുല്‍ ഹമീദ് തങ്ങള്‍, ജബ്ബാര്‍ ബൈദല, സത്താര്‍ ആലമ്പാടി, ശബീര്‍ കൈതക്കാട്, അച്ചു പെര്‍ള, ഷാഫി അജ്മാന്‍, അലി ശഹാമ പ്രസംഗിച്ചു. ഷബീര്‍ കീഴുര്‍ നന്ദി പറഞ്ഞു.