കാസര്‍കോട്: അച്ഛന്‍ മരിച്ചതിനു പിന്നാലെ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഉപ്പള, പച്ചിലംപാറ എസ്.സി കോളനിയിലെ സന്തോഷ് കുമാര്‍ (30)ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നീര്‍ച്ചാല്‍, മുണ്ട്യത്തടുക്കയിലെ പരേതരായ ബാലചന്ദ്ര-ശ്രീമതി ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം തൊട്ടേ പച്ചിലംപാറയിലെ അമ്മാവന്റെ വീട്ടിലായിരുന്നു സന്തോഷ് കുമാറിന്റെ താമസം. ഒരു മാസം മുമ്പാണ് പിതാവ് ബാലചന്ദ്ര മരിച്ചത്. ചന്ദ്രഹാസ ഏക സഹോദരനാണ്. പച്ചിലംപാറ ശ്രീദേവി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാര്‍ കാസര്‍കോട്ടെ സിസിടിവി ക്യാമറ സ്ഥാപനത്തിലെ ടെക്‌നീഷ്യനായിരുന്നു.
