കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു.
മലപ്പുറം ചേമ്പ്രയിലെ ജിന്‍സി (26)യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നു പിതാവ് സുബ്രഹ്മണ്യനും മാതാവിനുമൊപ്പം ആലപ്പുഴയിലേക്കു പോവുകയായിരുന്നു യുവതി. മൂരാട് റെയില്‍വെ ഗേറ്റിനടുത്തായിരുന്നു അപകടം. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എക്സിക്യുട്ടീവ് എക്സ്പ്രസില്‍ നിന്നാണ് യുവതി വീണത്.
