തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ 211 കോടി രൂപ അനുവദിച്ചു. പൊതുആവശ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതില്‍ 150 കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്കു 26 കോടി രൂപ അനുവദിച്ചു. കോര്‍പ്പറേഷനുകള്‍ക്കു 18 കോടി വകയിരുത്തി.
നടപ്പു സാമ്പത്തിക വര്‍ഷം 6250 കോടി രൂപ സര്‍ക്കാര്‍ ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
