നല്ല തിരക്കഥകള്‍ ഉണ്ടോ ? കഷ്ടപ്പെടുന്ന യുവ എഴുത്തുകാരനാണോ നിങ്ങള്‍? നല്ല തിരക്കഥാകൃത്തുക്കള്‍ക്ക് അവസരം നല്‍കാന്‍ പ്രഭാസ്, സൈറ്റ് ആരംഭിച്ചു

ഹൈദരാബാദ്: സിനിമയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അവസരം തേടി അലയുന്ന നിരവധി തിരക്കഥാകൃത്തുക്കള്‍ ലോകത്തുണ്ട്. അവര്‍ക്ക് ഒരു ആശ്വാസമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അവസരമൊരുക്കുകയാണ്. പ്രഭാസ് ആരംഭിക്കുന്ന പുതിയ വെബ്‌സൈറ്റായ ‘ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റി’ല്‍ എഴുത്തുകാര്‍ക്ക് അവരുടെ പക്കലുള്ള തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുങ്ങി നിന്നായിരിക്കണം ആശയം സമര്‍പ്പിക്കേണ്ടത്. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക് വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ആശയത്തിന്റെ നിലവാരമനുസരിച്ചു റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങള്‍ തെരെഞ്ഞെടുത്തു സിനിമ നിര്‍മിക്കും. വെബ്‌സൈറ്റ് ലോഞ്ചിംഗിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പര്‍ ഹീറോ ആയി സങ്കല്‍പ്പിച്ചു 3500 വാക്കില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാര്‍ക്കായി പ്രഭാസ് ഒരുക്കും. പ്രേക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിന്റെ വിജയിയെ തീരുമാനിക്കുക. പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകന്‍ വൈഷ്ണവ് താള്ളായുമാണ് ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകര്‍. ബാഹുബലി മോഡല്‍ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഭാസിന്റെ ഈ വേറിട്ട പരീക്ഷണം. മത്സരത്തിലെ വിജയികള്‍ക്ക് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകളില്‍ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും.
പ്രഭാസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് പ്രഭസിന്റെ ഈ പുതിയ ഉദ്യമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page