ഇരട്ട സഹോദരങ്ങള്‍ പ്രണയിച്ചത് ഒരാളെ; രാത്രിയില്‍ വിഡിയോ കോള്‍ വഴി നഗ്ന ചിത്രം പകര്‍ത്തി; യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരുവരും പിടിയില്‍

മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാര്‍(21), ഹുസൈന്‍(21) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരങ്ങളായ ഹസൈനാറും ഹുസൈനും യുവതിയെ പരിചയപ്പെടുന്നത്. ഹസൈനാരാണ് യുവതിയോട് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറി. അതിനിടയില്‍ ഹുസൈനുമായി യുവതി പരിചയത്തിലാവുകയും, ഇയാളും മൊബൈല്‍ ഫോണിലൂടെ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഇക്കാര്യം ഹസൈനാര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയില്‍ വീഡിയോകോള്‍ വഴി നഗ്‌നചിത്രം പകര്‍ത്തുകയും തങ്ങളെ വിവാഹം ചെയ്തില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും വീഡിയോ അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ ഇതിന്റെ വിരോധത്തില്‍ സമൂഹമാധ്യമങ്ങളില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു,എ എസ് ഐ ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബിറലി, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page