കോണ്‍ക്രീറ്റ് തൊഴിലാളി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഉദുമ, ബാര തൊട്ടിയിലെ കോണ്‍ക്രീറ്റ് തൊഴിലാളി ടി. അഭിലാഷ് (45) കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പരേതരായ ചന്തന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദുമോള്‍. മക്കള്‍: അഭയ, അക്ഷര (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കുമാരന്‍, ശശിധരന്‍, ഭാസ്‌കരന്‍, സുധാകര്‍, കരുണന്‍, ഇമ്പിച്ചി, ലക്ഷ്മി, വത്സല, വെള്ളച്ചി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ചിത്രം തെളിഞ്ഞു; കാസര്‍കോട് മൂന്നു മുന്നണികളിലും ഇപ്പോഴും അവ്യക്തത , അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ? ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫില്‍ അന്തിമ തീരുമാനമായില്ല, ഊഹാപോഹങ്ങള്‍ തുടരുന്നു

You cannot copy content of this page