ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണം; കുമ്പളയില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി

കുമ്പള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുമ്പള നഗരത്തിലെ അശാസ്ത്രീയ നിര്‍മാണവും പ്രവൃത്തിയില്‍ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടക്കം വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കെടുത്തു.
വ്യക്തമായ ധാരണയില്ലാതെ ആരംഭിച്ച നിര്‍മാണ പ്രവൃത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടങ്ങിയടുത്തു തന്നെയാണ്. ഗോപാലകൃഷ്ണ ക്ഷേത്രം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള മൂന്നുറ് മീറ്ററിലേറേ അശാസ്ത്രീയ നിര്‍മാണമാണ് നടത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനു മുന്‍വശം നിര്‍മിച്ച അടിപ്പാത പ്രയോഗികമല്ല. അത്യാവശ്യമായി വേണ്ടിത്തത് അടിപ്പാതയും സര്‍വീസ് റോഡും നിര്‍മിക്കാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുമെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കാന്‍ അടിയന്തിര നടപടി വേണം. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഫ്‌ളൈഓവര്‍ നിര്‍മിക്കുക, സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുക, തീരദേശ ഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നു പോകുന്ന ഭാഗത്ത് സര്‍വീസ് റോഡ് രണ്ട് വരിയക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സമരത്തിന്റെ ആദ്യഘട്ടം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം ചേരും.
വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സബൂറ, ബി.എ റഹ്‌മാന്‍, പഞ്ചായത്തംഗങ്ങളായ യൂസുഫ് ഉളുവാര്‍, കൗലത്ത്, വിവേകാനന്ദ ഷെട്ടി, വിദ്യാ പൈ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.കെ ആരിഫ് സംസാരിച്ചു. എഴുപത് അംഗ സമര സമിതിക്ക് രൂപം നല്‍കി.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ്, എം.അബ്ബാസ്, മഞ്ചുനാഥ ആള്‍വ, രഘുദേവന്‍ മാസ്റ്റര്‍, സുരേഷ് കുമാര്‍ ഷെട്ടി, മുഹമ്മദ് അറബി കുമ്പള, ശിവരാമ കുമ്പള, നാഘേഷ് കാര്‍ള, ഗഫൂര്‍ എരിയാല്‍, രവീന്ദ്രന്‍ കുമ്പള എന്നിവരാണ് രക്ഷാധികാരികള്‍.
യു.പി താഹിറ യൂസുഫ്( ചെയര്‍പേഴ്‌സണ്‍), എ.കെ ആരിഫ് ( ജന.സെക്രട്ടറി), രഘുനാഥ പൈ (ട്രഷറര്‍).
നാസര്‍ മൊഗ്രാല്‍, അഷ്‌റഫ് കര്‍ള ( വര്‍ക്കിങ് ചെയര്‍മാന്‍മാര്‍), ബി.എ റഹ്‌മാന്‍ ആരിക്കാടി,എം.സബൂറ ( വര്‍ക്കിങ് കണ്‍വീനര്‍മാര്‍), നസീമ ഖാലിദ്, പ്രേമഷെട്ടി വൈസ് ചെയര്‍മാന്‍മാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page