ദുബായ്: സാമൂഹിക, രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു എം.വി യൂസഫെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് പറഞ്ഞു. തുളു നാട്ടില്‍ പൊതു പ്രവര്‍ത്തനരംഗത്ത് എന്നും ജനങ്ങള്‍കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച പച്ചയായ മനുഷ്യ സ്നേഹികൂടിയാണ് എംവി യുസഫ് എന്നും കെഎം അബ്ബാസ് പറഞ്ഞു. ദുബായ് ഖിസൈസിലെ സ്‌പോര്‍ട്‌സ് സ്റ്റാര്‍ റെസ്റ്റോറന്റില്‍ ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നാക്കന്‍ മുഹമ്മദ് അലി ഉദ്ഘാടനം ചേയ്തു. വേദി ട്രഷറര്‍ ബഷീര്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. അറബ് പ്രമുഖ മറിയം അല്‍കൂരി, സിജി സയിസി എന്നിവര്‍ മുഖ്യതിഥികളായിരുന്നു. ഇഖ്ബാല്‍ ഹത്ബൂര്‍, ഹൈദ്രോസി തങ്ങള്‍, ഹബ്ബാസ് ഹാജി മാട്ടൂല്‍, ഷാഹുല്‍ തങ്ങള്‍, ഇബ്രാഹിം ബെരിക്കെ, മുസ്താഖ് ജബാര്‍ ബൈദല്‍, ഷബീര്‍ കൈതക്കാട്, ഷാഫി അജ്മാന്‍, അലി ഷഹാമ സംസാരിച്ചു. ശബീര്‍ കിഴുര്‍ നന്ദി പറഞ്ഞു.
