കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്നു തേങ്ങ പെറുക്കുന്നതിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വയോധികന്‍ മരിച്ചു. പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസില്‍ കൃഷ്ണപ്പമൂല്യ (72)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പില്‍ വീണു കിടന്ന തേങ്ങ പെറുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. കൃഷ്ണപ്പമൂല്യയെ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതോടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: രത്‌നാവതി. മക്കള്‍: പ്രേമ, വാരിജ, സുജാത, ജനാര്‍ദ്ദന. മരുമക്കള്‍: ഗോപാലകൃഷ്ണ, ചന്ദ്രശേഖര, കരുണാകര. സഹോദരങ്ങള്‍: സുന്ദര, നാരായണ, യമുന, കമല, സുമതി, പരേതയായ വെങ്കമ്മ.
