മംഗളൂരു: കാസര്‍കോട് ജില്ലയിലെ മറാട്ടി സമുദായവും കര്‍ണ്ണാടക മറാട്ടി സമുദായവും സംയുക്തമായുള്ള
കര്‍ണാടക- കേരള ഗദിഗേ കറാവളി സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ മൂഡ്ബിദ്രി ആല്‍വാസ് കോളേജ് ഡിസീരി ഹാളില്‍ നടക്കും. 10 ന് കറാവളി മറാട്ടി സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക മന്ത്രിമാരും എംഎല്‍എ മാരും പരിപാടിയില്‍ സംബന്ധിക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കേരള മറാട്ടി സംരക്ഷണ സമിതി അധ്യക്ഷന്‍ ടി സുബ്ര നായിക്കിന്റെ നതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സമ്മേളന ഭാഗമായി യുവതി യുവാക്കള്‍ക്ക് തൊഴില്‍മേളയും സംഘടിപ്പിക്കും.