കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ കര്‍ഷകനെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുപുഴ തിരുമേനി മുതുവത്തെ ചുനയമ്മാക്കല്‍ സണ്ണി എന്ന മാത്യു(62) വിനെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി തൂണിന് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്നാണ് സംശയം. വന്യമൃഗ ശല്യം കാരണം വൈദ്യുതി പ്രവഹിപ്പിച്ചാതാണോ എന്നസംശയത്താല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി. ചെറുപുഴ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ജൈനമ്മ മക്കള്‍: ടോബിന്‍, ഫെബിന്‍, ബിബിന്‍.
