കാസര്‍കോട്: ഡിഐജിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ശനിയാഴ്ച രാത്രി പരക്കെ റെയ്ഡ് നടത്തി. കാസര്‍കോട്, പാറക്കട്ടയില്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 24.154 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. മധൂര്‍, ഹിദായത്ത് നഗര്‍, ജെ.പി നഗറിലെ എം. നൗഷാദ് (37), ഹിദായത്ത് നഗര്‍, ചെട്ടുംകുഴി ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാറക്കട്ടയില്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച രാത്രി ജില്ലയിലെ ലോഡ്ജുകളടക്കം വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. നിരവധി വാറന്റ് പ്രതികള്‍ പിടിയിലായി. ഹൊസ്ദുര്‍ഗ് പൊലീസ് 10 പേരെ അറസ്റ്റു ചെയ്തു. നെല്ലിക്കട്ട പെട്രോള്‍ പമ്പിനു സമീപത്തുള്ള പൊതുസ്ഥലത്തു വച്ച് എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന ഷേണി അരിയപ്പാടി ഹൗസിലെ മുഹമ്മദ് ബഷ്‌റെ(35)യെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു.