കാസർകോട്: വൊർക്കാടിയിൽ മൂന്നിടങ്ങളിൽ കവർച്ച. പാവള , ബജിര കരിയിലെ യേശുക്രിസ്തു പ്രാർത്ഥനാ മന്ദിരത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ കാണിക്ക ഭണ്ഡാരം കവർന്നു. രണ്ടു കിലോമീറ്റർ അകലെയുള്ള പാവള കൊറഗജ്ജ ദേവസ്ഥാനത്തിനു സമീപത്തെ കാണിക്ക ഭണ്ഡാരവും കവർച്ച പോയി. മൂറു ഗോളി, പാടിയിലെ ബഷീറിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നു മേശവലിപ്പ് കുത്തിത്തുറന്ന് പതിനായിരം രൂപയും മൊബൈൽ ഫോണും കാണിക്ക ഡബ്ബിയും മോഷ്ടിച്ചു. ശനിയാഴ്ച്ച രാത്രിയിലായിരുന്നു കവർച്ചാ പരമ്പര. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു