അന്തര്‍സംസ്ഥാന കള്ളനോട്ട് ഇടപാട്; കാസര്‍കോട് വഴിയാത്ര പതിവാക്കിയ സഞ്ജയ്‌വര്‍മ അറസ്റ്റില്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന കള്ളനോട്ട് ഇടപാടുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, തിരുനെല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയെ ആണ് ഞായറാഴ്ച രാവിലെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ വച്ച് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം, തലശ്ശേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കള്ളനോട്ടു കേസുകള്‍ ഉള്ളതായി കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍ നോട്ടുകളെ വെല്ലുന്ന കള്ളനോട്ടുകളാണ് ഇടപാടിനായി ഉപയോഗിക്കുന്നത്. സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. മുറി ഒഴിഞ്ഞു പോകുമ്പോള്‍ കൈയ്യിലുള്ള കള്ളനോട്ടുകള്‍ കൗണ്ടറില്‍ നല്‍കി ഗൂഗിള്‍ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടും. പണം കൊണ്ടു നടക്കുന്നതിനുള്ള പ്രയാസം പറഞ്ഞാണ് കള്ളനോട്ടുകളെ ഡിജിറ്റല്‍ പണമാക്കി മാറ്റിയിരുന്നത്. അതിനു ശേഷം ഗോവയിലേക്കു പോയി ചൂതാട്ടം നടത്തുകയായിരുന്നു സഞ്ജയ് വര്‍മ്മയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. കാസര്‍കോട് വഴിയാണ് ഗോവയിലേക്കു വരാനും പോകാനും സഞ്ജയ വര്‍മ്മ തെരഞ്ഞെടുത്തിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page