തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച തിരൂര്‍ സതീശനെ സി പി എം പണം കൊടുത്തു വാങ്ങിയതെന്നു ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. വീടും സ്ഥലവും ഉള്‍പ്പെടെ കടബാധ്യതയില്‍പ്പെട്ടു നില്‍ക്കുന്ന പാവപ്പെട്ടവനായിരുന്നു സതീശന്‍. ബി ജെ പിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണ് സതീശന്‍. സി പി എം നേതാവ് എ.സി മൊയ്തീനുമായി സതീശന്‍ നിരന്തരം കൂടിക്കാഴ്ച്ച നടത്തുന്നത് എന്തിനു വേണ്ടിയാണ്? ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
കൊടകര കുഴല്‍പ്പണ കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയ്യും കെട്ടി നില്‍ക്കുകയായിരുന്നോ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ? -ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
സതീശനു പിന്നില്‍ ശോഭയാണെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എന്റെ ജീവിതം വച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്നു ആഗ്രഹിക്കുന്ന ആളാണ് പിണറായി വിജയന്‍. വീണാ വിജയന്റെ കണ്ണൂരിലെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നു ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.