കാസർകോട്: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട്, പാലത്താട്ടെ ലളിതയുടെ മകൻ സുനിൽകുമാർ (40) ആണ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിനകത്ത് തനിച്ചായിരുന്നു താമസം. വെള്ളിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെ മാതാവ് ലളിതയാണ് മൃതദേഹം ആദ്യം കണ്ടത്. നിലത്ത് മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് രക്തവും കാണപ്പെട്ടു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു മാറ്റും.
അവിവാഹിതനാണ് മരണപ്പെട്ട സുനിൽകുമാർ . സഹോദരി ശുഭ .
