കാസര്‍കോട്: കാസര്‍കോടിന്റെ പിന്നോക്കാവസ്ഥക്ക് കാരണം വികല നേതൃത്വവും അഴകുഴമ്പന്‍ ജീവനക്കാരുമാണെന്നു മൊഗ്രാല്‍ ദേശീയവേദി സെമിനാര്‍ അഭിപ്രായപ്പെട്ടു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. വികസന രംഗത്തു കേരളത്തിന്റെ വളര്‍ച്ചയും കാസര്‍കോടിന്റെ തളര്‍ച്ചയുമെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധികൃത മനോഭാവത്തിനെതിരെ ജനരോഷം ഇരമ്പി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ഗവ.സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ചര്‍ച്ചകളെ സജീവമാക്കി. ജില്ലയിലെ ജനപ്രതിനിധികളുടെ വികസനകാര്യത്തിലുള്ള ഏകോപനമില്ലായ്മയും വിമര്‍ശനത്തിന് വിധേയമായി.
നിസാര്‍ പെറുവാട്, ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ എം.മാഹിന്‍ മാസ്റ്റര്‍, ഹമീദ് കാവില്‍, അഷ്‌റഫ് പെര്‍വാഡ്, ടി.എം ഷുഹൈബ്, ലത്തീഫ് കൊപ്പളം, ആരിഫ് ടി.എം, എംഎ അബ്ദുറഹ്‌മാന്‍, ഗഫൂര്‍ ലണ്ടന്‍, ഹമീദ് പെര്‍പാഡ്, ടി.പി അനീസ്, മനാഫ് എല്‍.ടി, അനീസ് കോട്ട, ടി.കെ ജാഫര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം.ജി.എ റഹ്‌മാന്‍, ബി.എ മുഹമ്മദ്കുഞ്ഞി അഷ്‌റഫ് സാഹിബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഖാദര്‍ മൊഗ്രാല്‍, എം.എ അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് കെ.പി, മുഹമ്മദ് കുഞ്ഞി എം.എസ്, ശരീഫ് ദീനാര്‍, അബ്ദുല്ല കുഞ്ഞി നടുപ്പളം, ബി.കെ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.