കാസർകോട്: ഉദുമ സ്വദേശി ദുബായിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ പളളം തെക്കേക്കര ‘ചെണ്ടാസി’ൽ മോഹനൻ ചെണ്ട (57) ആണ് മരിച്ചത്. ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്റെ മകന്റെ മരണത്തെ തുടർന്ന് രണ്ടുമാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയിരുന്നു. മൃതദേഹം ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിക്കും. തുടർന്ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. യു എ ഇ യിലെ ശക്തി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു. അറിയപ്പെടുന്ന പൂരക്കളി കലാകാരനായിരുന്നു. പരേതനായ കണ്ടന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുമിത. ഏക മകൻ ഓംഹരി (ചട്ടംചാൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി). സഹോദരങ്ങൾ: ഉദയമംഗലം സുകുമാരൻ(പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡൻ്റ് ), ശാന്ത, ഗോപാലൻ (ദുബായ്), പുരുഷോത്തമൻ(ഖത്തർ).