വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ വീട്ടമ്മയടക്കം രണ്ടുപേര്‍ അറസ്റ്റിലായി. വീട്ടില്‍ നിന്ന് 2,04,000 രൂപ വിലവരുന്നതുമായ കഞ്ചാവ് പിടിച്ചെടുത്തു. വാഹാനം കസ്റ്റഡിയിലെടുത്തു. മംഗളൂരു മടൂരിലെ നസീര്‍ ഹുസൈന്‍ (50), കീനിയ റഹ്‌മത്നഗരയിലെ അഫ്സാത്ത് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീന്യ റഹ്‌മത്നഗരയിലെ കജെ ബാക്കിമാറിലെ വാടകവീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു സിറ്റി സൗത്ത് സബ് ഡിവിഷനിലെ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. എട്ടുകിലോ കഞ്ചാവും ഒരു റെനോ ക്വിഡ് കാറും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.