കാസർകോട്: തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് നൂറ്റമ്പതിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളു മുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റ വരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്കും മാറ്റി. പരിക്കേറ്റവരിൽ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായി രുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂട്ടംകൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. പലരുടെയും വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാ ണിത്. കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, കാഞ്ഞ ങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷൻ പി.പി.മുഹമ്മ ദ് റാഫി, കൗൺസിലർമാരായ ഇ.ഷജീർ, കെ.പ്രീത, വിനയരാജ് തുടങ്ങിയവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരും നീലേശ്വരം അഗ്നിര ക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 154പേർ ചികിത്സ തേടിയാതായി അധികൃതർ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട്. മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്തും പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേരും കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേരും ചികിത്സയിലുണ്ട്. കാഞ്ഞങ്ങാട് അരിമല ആശുപത്രി മൂന്നുപേരും മിംസ് ആശുപത്രി കണ്ണൂർ 18 പേരും, മിംസ് ആശുപത്രി കോഴിക്കോട് രണ്ടുപേരും ചികിത്സയിലുണ്ട്. കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒരാളും ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി രണ്ടുപേരെയും കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി അഞ്ചു പേരെയും മംഗളുരു എ ജെ മെഡിക്കൽ കോളേജ് 18 പേരെയും ഉൾപ്പെടെആ കെ 97 വരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിച്ചു.
