യുഎഇ അന്‍പത്തിമൂന്നാം ദേശീയ ദിനം; കെഎംസിസി വിപുലമായി ആഘോഷിക്കും;1000 പേര്‍ രക്തദാനം ചെയ്യും

ദുബൈ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ കെ.എം.സി.സി യു.എ.ഇ യുടെ അന്‍പതിമൂന്നാം ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍ കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ മെഗാ ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് സങ്കെടുപ്പിക്കും. പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികള്‍ വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരം പേര്‍ രക്തദാനം ചെയ്യും. പ്രവാസി മനസ്സുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന്‍ വിജയമാക്കാന്‍ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലയില്‍ ദുബൈ കെ.എം.സി.സി ജില്ലാകമ്മിറ്റി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ബ്ലഡ് ഡോനെഷന്‍ ക്യാമ്പുകളില്‍ അയ്യായിരത്തോളം ബ്ലഡ് യുണിറ്റ് നല്‍കാന്‍ സാധിച്ചു. ദുബായ് ഗവണ്‍മെന്റിന്റെ അഞ്ചോളം പ്രാവശ്യം പ്രത്യക പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. കെഎംസിസി നേതാക്കള്‍ അറബ് പ്രമുഖര്‍, വിവിധ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ബ്ലഡ് ഡോനെഷന്‍ ക്യാമ്പില്‍ പങ്കെടുക്കും. അബുഹില്‍ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് യുഎഇ കെഎംസിസി ട്രഷറര്‍
നിസാര്‍ തളങ്കര ഉല്‍ഘാടനം ചെയ്തു. ദുബായ് കെഎംസിസി
ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ ടി.ആര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഡോ.ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദുബൈ ഗവണ്‍മെന്റിന്റെ വോളണ്ടിയര്‍ ഗ്രൂപ്പിന് കീഴില്‍ 500 മണിക്കൂറിലേറെ സമയം സൗജന്യം സേവനം ക്രിയാത്മകമായി പൂര്‍ത്തിയാക്കിയ ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറിയും വളണ്ടിയര്‍ വിങ് കോഡുനേറ്ററുമായ സിദ്ദീഖ് ചൗക്കിക്കു നിസാര്‍ തളങ്ങരയും, 500 മണിക്കൂറിലേറെ സമയം സൗജന്യം സേവനം ക്രിയാത്മകമായി പൂര്‍ത്തിയാക്കി ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാലിനു ഒണ്‍ ഫോര്‍ അബ്ദുറഹ്‌മാനും ജില്ലാ കമ്മിറ്റിക്ക് വേണ്ടി സ്‌നേഹാദരവ് കൈമാറി. കെഎംസിസി വോളണ്ടിയര്‍ വിങ് നടത്തുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും പ്രശംസനീയമാണെന്നും നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. സംസ്ഥാന ഭാരവാഹികളായ ഹംസതൊട്ടി, ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ റഫീഖ് പടന്ന, ഇസ്മായില്‍ ഉദുമ, സിദ്ധീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ഹനീഫ ബാവ, സി.എ ബഷീര്‍, സുബൈര്‍, അബ്ദുല്ല, മൊയ്തീന്‍, അബ്ബ, സി.എച്ച് നൂറുദ്ദീന്‍, അഷറഫ് ബായാര്‍ നേതാക്കളായ അഫ്‌സല്‍ മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, കാലിദ് പാലക്കി, എജി എറഹ്‌മാന്‍, റാഷിദ് പടന്ന, അഷറഫ് ബച്ചന്‍, ഹനീഫ കട്ടക്കാല്‍, സൈഫുദീന്‍ മൊഗ്രാല്‍, മന്‍സൂര്‍ മര്‍ത്യ, ജംഷാദ് പൊവ്വല്‍, ആരിഫ് കൊത്തിക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസീസ് മൗലവി പ്രാര്‍ത്ഥനയും ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page