മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലര്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുക്കം ഫൈസിയുടെ പ്രധാന വിമര്‍ശനം. ഇത്തരം ശ്രമങ്ങള്‍ക്ക് ചിലര്‍ പിന്തുണയും നല്‍കുന്നു. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ട്-ഉമര്‍ഫൈസി മുക്കം വിമര്‍ശിച്ചു.
ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അതു പാലിക്കാതെയാണ് പലരും ഖാസിയാകുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ചിലത് തുറന്നു പറയുമെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. ആരെയും പേടിച്ചിട്ടല്ല, ജനങ്ങള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് മിണ്ടാതിരിക്കുന്നത്. ചിലര്‍ അതിരു വിട്ടു പോകുന്നുണ്ട്. കരുതി ഇരുന്നോളു-അദ്ദേഹം പറഞ്ഞു.
ഖാസി ഫൗണ്ടേഷന്‍ എന്ന് ഇതിനു മുമ്പ് കേട്ടിട്ടുണ്ടോ? സഹകരിച്ചു പോകുന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്ലത്-മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് മൗലീദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
