കാസര്‍കോട്: ചെര്‍ക്കള കെകെ പുറത്ത് ആരംഭിച്ച സിഎം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് 2 ന് കേരള വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും.
സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ അധ്യക്ഷനാകും. പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ വിശിഷ്ടാതിഥിയായിരിക്കും. ഗൈനക്ക്, പ്രൈവറ്റ് ബര്‍ത്ത് സൂട്ട്, കോസ്മറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവര്‍ ഉദ്ഘാടനം ചെയ്യും. എമ്മര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്‍് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും, കാത്ത്‌ലാബ് ഇചന്ദ്രശേഖരന്‍ എം.എല്‍.എയും, മെഡിക്കല്‍ ഐസിയു എന്‍എ നെല്ലിക്കുന്ന് എം.എല്‍.എയും, സി.ടി. സ്‌കാന്‍ മുന്‍ എം.പി.പികരുണാകരനും, ഫാര്‍മസി സച്ചിദാനന്ദ ഭാരതി സ്വാമിജി എടനീര്‍ മഠവും, എക്‌സറെ യുനിറ്റ് മുന്‍മന്ത്രി സി.ടി. അഹമ്മദലിയും, ഇന്‍ഷൂറന്‍സ്, റവ.ഫാദര്‍ മാത്യു ബേബിയും, എന്‍ഐ.സി.യു.പി ഐസിയു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും, മെഡിക്കല്‍ ലാബ് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദ്രിയ്യയും ഉദ്ഘാടനം ചെയ്യും. ആശുപത്രി ചെയര്‍മാന്‍ സി. അബ്ദുള്‍ഖാദര്‍ ഹാജി ചടങ്ങില്‍ വിവിധ വ്യക്തികളെ ആദരിക്കും.
സ്പെഷ്യാലിറ്റി ചികിത്സാരംഗത്ത് ഇപ്പോഴും മംഗളൂരുവിനേയും കണ്ണൂരിനേയും ആശ്രയിക്കേണ്ടി വരുന്ന കാസര്‍കോടിന്റെ ദുരവസ്ഥയ്ക്കു ആശുപത്രി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതോടെ പരിഹാരമാകും. ഹൃദയാഘാതം മുന്‍കൂട്ടി കണ്ടെത്തുന്നതിന് അയ്യായിരം രൂപയുടെ ടെസ്റ്റുകള്‍ 3777 രൂപയ്ക്ക് നല്‍കുന്ന ഹെല്‍ത്ത് പാക്കേജ് ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ തന്നെ ആദ്യമായി ഫുള്‍ടൈം ന്യൂറോളജിസ്റ്റ്, നെഫ്റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന ആശുപത്രി എന്ന പ്രത്യേകതയും സ്ഥാപനത്തിനുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നു. എല്ലാ കമ്പനികളുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്വീകരിക്കും. ഇ എം ഐ, ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിങ് സൗകര്യവും ഉണ്ടാകും.
സാമ്പത്തിക വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള മിതമായ നിരക്കിലുള്ള ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി ചെയര്‍മാന്‍ സി.എം. അബ്ദുള്‍ ഖാദര്‍ ഹാജി, മാനേജിംഗ് ഡയറക്ടര്‍ ഡോ: മൊയ്തീന്‍ ജാസിര്‍ അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷംസുദീന്‍ പാലക്കി, ശ്രീറാം.ആര്‍(അഡ്മിനിട്രേറ്റര്‍), ബി.അഷ്‌റഫ് (പിആര്‍ഒ), സുധീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.