കാസര്‍കോട്: ഭര്‍തൃമതിയായ 37കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയാണ് പരാതിക്കാരി. പലതവണ ബലാത്സംഗം ചെയ്തുവെന്നു യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
ബലാത്സംഗത്തിനു കേസെടുത്ത ചിറ്റാരിക്കാല്‍ പൊലീസ് കടുമേനി സ്വദേശിയായ നാരായണ(60)നെ അറസ്റ്റു ചെയ്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
