ടെഹ്റാന്‍: ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ഇറാന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ അക്രമിച്ചു.
ഇറാനില്‍ നിന്നു ഇസ്രായേലിനു നേരെ തുടര്‍ച്ചയായുണ്ടാവുന്ന അക്രമങ്ങള്‍ക്കുള്ള പ്രതികരണമാണിതെന്നു ഇസ്രായേല്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുലര്‍ച്ചെ സ്ഫോടനങ്ങള്‍ കേട്ടുവെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ സൈനിക കേന്ദ്രങ്ങളില്‍ ചെറിയ തോതില്‍ നാശമുണ്ടായെന്നും ഇറാനിയന്‍ വ്യോമപ്രതിരോധ വിഭാഗത്തിന്റെ സംവിധാനങ്ങള്‍ രണ്ടു തവണ പ്രയോഗക്ഷമമാക്കിയെന്നും ഇറാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ സംവിധാനങ്ങളും മിസൈലുകള്‍ക്കു സന്ദേശങ്ങള്‍ നല്‍കുന്ന സംവിധാനവും വ്യോമശേഷിയും തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. എന്നാല്‍ ഇറാന്റെ എണ്ണ-ആണവായുധ കേന്ദ്രങ്ങള്‍ അക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ തുടര്‍ന്നു പറഞ്ഞു.
ഇസ്രായേലിനെതിരെയുള്ള ഇറാന്റെ മിസൈല്‍ അക്രമങ്ങള്‍ക്കുള്ള ഇസ്രായേലിന്റെ പ്രതികരണം ഇതോടെ അവസാനിപ്പിച്ചു. ഇസ്രായേല്‍ പ്രതിരോധ സേനയുടെ വക്താവായ റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വീഡിയോയില്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഇറാന്‍ പ്രതികരണം കടുപ്പിച്ചിട്ടില്ല.
അതേസമയം ഇറാന്റെ ശക്തി മാതൃരാജ്യത്തിന്റെ ശത്രുക്കള്‍ അപമാനിച്ചുവെന്നു ഇറാന്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റസാ ആരിഫ് പ്രത്യേക സന്ദേശത്തില്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ടുമണിക്കു ശേഷമുണ്ടായ അക്രമത്തെത്തുടര്‍ന്നു ഇറാന്റെ വ്യോമാതിര്‍ത്തി മണിക്കൂറുകളോളം അടച്ചിട്ടു. രാവിലെ 9 മണിയോടെ വിമാന സര്‍വ്വീസ് സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഔദ്യോഗിക മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
