തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബു ആത്മഹത്യ ചെയ്ത കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു അനുസരിച്ചു മാത്രം നടപടി വേണ്ടതുള്ളുവെന്നും യോഗം തീരുമാനിച്ചു. കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെയെന്നും യോഗത്തില്‍ ധാരണയായി.
അതേ സമയം എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉയര്‍ന്നു വന്നില്ലയെന്നാണ് സൂചന.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് തലശ്ശേരി കോടതി പരിഗണിക്കുക.
