കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ അധ്യാപികയും ഡിവൈഎഫ്‌ഐ മുന്‍ നേതാവുമായ ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിതാറൈ(27)യെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. കൂടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് കോടതിയില്‍ ഹാജരാകാന്‍ വരുന്നതിനിടയിലാണ് വിദ്യാനഗറില്‍ വച്ച് സച്ചിതയെ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തുടര്‍ന്ന് കുമ്പള പൊലീസ് എത്തി സച്ചിതയെ കുമ്പള സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കേസ് അന്വേഷണ ചുമതലയുള്ള ഗ്രേഡ് എസ്.ഐ ഗണേഷ് അറസ്റ്റു രേഖപ്പെടുത്തി. പലരില്‍ നിന്നായി വാങ്ങിയ 78 ലക്ഷം രൂപ കുഞ്ചാര്‍ ചന്ദ്രശേഖര എന്നയാള്‍ക്കാണ് കൈമാറിയതെന്നു സച്ചിത മൊഴി നല്‍കി. പണം നല്‍കിയതിന്റെ തെളിവായി 78 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നും അത് തന്റെ കൈവശം ഉണ്ടെന്നും സച്ചിത മൊഴി നല്‍കി. ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദിന്റെ നേതൃത്വത്തില്‍ പ്രാഥമിക മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി 11 മണിയോടെ സച്ചിതയേയും കൈക്കുഞ്ഞിനെയും കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ (ഒന്ന്) വസതിയില്‍ ഹാജരാക്കി. സച്ചിതയെ റിമാന്റ് ചെയ്യുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവായി. രാത്രി സമയം വൈകിയതിനാല്‍ വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട്ടുള്ള ജില്ലാ ജയിലിലാണ് സച്ചിതയേയും കുഞ്ഞിനെയും പാര്‍പ്പിച്ചത്. ഇന്നു രാവിലെ ഒന്‍പത് മണിയോടെ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി.
വിവിധ പൊലീസ് സ്്‌റ്റേഷനുകളിലായി ഒരു ഡസന്‍ കേസുകളാണ് സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേന്ദ്രസർക്കാർ സർവ്വീസിലേക്കെന്ന് പറഞ്ഞ് കോഴ വാങ്ങിയപ്പോൾ അത് ഈ കമ്മി നേതാവിനെ വിശ്വസിച്ച് കൊടുത്തത് എന്തായാലും നല്ല 916 അന്തംകമ്മി ആയിരിക്കും