കാസർകോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം.കെ മുനീർ പറഞ്ഞു. ഇടത് സർക്കാറിൻ്റെ മാഫിയ ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്റഫ് എം.എൽ.എ, പി.എം മുനീർ ഹാജി, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, എം. അബ്ബാസ്, എ.ബി ശാഫി, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, അഷ്റഫ് എടനീർ, അസീസ് കളത്തൂർ സംബന്ധിച്ചു.