കാസര്‍കോട്: ഉപ്പളയില്‍ വീണ്ടും ലഹരിവേട്ട. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കിലോ കഞ്ചാവ് പിടികൂടി. ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദി (49)നെ അറസ്റ്റു ചെയ്തു. കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലാണ് മുഹമ്മദ് അര്‍ഷാദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ബാഗിലാക്കി കട്ടിലിനു താഴെ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തില്‍ എ.എസ്.ഐ ദിനേശ്, പൊലീസുകാരായ അശ്വിനി, രതീഷ്, ഡ്രൈവര്‍ നിതേഷ് എന്നിവരും ഉണ്ടായിരുന്നു.
