കാസര്‍കോട്: ദേശീയപാതയില്‍ നുള്ളിപ്പാടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മ സമിതി നേതൃത്വത്തില്‍ പ്രതിഷേധം. ഇതേ തുടര്‍ന്ന് നുള്ളിപ്പാടിയില്‍ ദേശീയ പാത നിര്‍മ്മാണം തടസ്സപ്പെട്ടു. സ്ഥലത്ത് അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നേരത്തെ സമരം നടത്തിയിരുന്നു. ഏതെങ്കിലും തരത്തില്‍ അടിപ്പാത നിര്‍മ്മിക്കാമെന്ന് അധികൃതര്‍ അന്നു വ്യക്തമാക്കിയിരുന്നുവെന്നും ഇപ്പോള്‍ 90 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടും നല്‍കിയ ഉറപ്പു പാലിച്ചില്ലെന്നും കര്‍മ്മ സമിതി ഭാരവാഹികള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കര്‍മ്മ സമിതി ഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടുവെങ്കിലും കാര്യമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കര്‍മ്മ സമിതി നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പ്രതിഷേധം നടത്തിയത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി രമേശന്‍, വരപ്രസാദ്, അനില്‍ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, ലളിത, ശാരദ സംബന്ധിച്ചു.
