ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണമെന്ന് ഉദുമ ഗവ. ഹയര്‍ സെക്കന്റി വിദ്യാലയത്തിലെ 1981-82 വര്‍ഷ എസ്.എസ്.എ്ല്‍.സി. ബാച്ചായ സ്നേഹക്കൂടാരം കൂട്ടായ്മ ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ വെക്കേഷന്‍ സമയത്ത് അലുമിന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മെഗാ പരിപാടിയും മെഡിക്കല്‍ ക്യാമ്പും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പി.വി. ഉദയകുമാര്‍ ആധ്യക്ഷം വഹിച്ചു. ശ്രീധരന്‍, എന്‍. മുഹമ്മദ്കുഞ്ഞി, അഷ്‌റഫ്, തിലകരാജന്‍, കുഞ്ഞിരാമന്‍, രാജശേഖരന്‍, ഷാഫി, വിശ്വനാഥന്‍ നമ്പ്യാര്‍, നാരായണന്‍, ഷാഫി, പുഷ്പാവതി, സുഗന്ധി, ശാന്തകുമാരി, പ്രമീള പ്രസംഗിച്ചു.
