കാസര്‍കോട്: മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. രണ്ടു തവണ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പള്‍ ബേഡകം പൊലീസില്‍ പരാതി നല്കി.
ഇതേ തുടര്‍ന്ന് പൊലീസെത്തി സംഘട്ടനത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 23 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. സംഘട്ടനം ക്യാമ്പസില്‍ നിന്നു പൊതുനിരത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നു കൂട്ടിച്ചേര്‍ത്തു.
