നിധിക്ക് കാവലായി പാമ്പ്, ആശ്ചര്യപ്പെട്ട് നാട്ടുകാര്‍

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍ നില്‍ക്കാറുണ്ടെന്ന് നമ്മള്‍ പഴം കഥകളില്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരം സമാനമായ സംഭവം തൃശൂരില്‍ നടന്നിരിക്കുകയാണ്. പാമ്പിനെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്ന് അല്‍ഭുതപ്പെട്ടു. പൊത്തില്‍ നിന്ന് ലഭിച്ചത് പാമ്പും സ്വര്‍ണമടങ്ങിയ പഴ്സും. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്താണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തിയ സംഭവം കണ്ടത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപം കുഞ്ഞുമൂര്‍ഖനെ കണ്ടിരുന്നു. പിന്നീട്
പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ സ്ഥലത്തെത്തി. പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്സ് ലഭിച്ചു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു പഴ്‌സ് ഉണ്ടായിരുന്നത്. പഴ്സ് തുറന്നുനോക്കിയപ്പോള്‍ അതില്‍ പണമുണ്ടായിരുന്നില്ല. പഴ്സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page