കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ പെരിയ സിമെറ്റ് നഴ്‌സിംഗ് കോളേജില്‍ പുരോഗമിക്കുന്നു. 25 പോയന്റ് നേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നും 18 പോയന്റോടെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് രണ്ടാം സ്ഥാനത്തും തുടരുന്നു. 12 പോയന്റ് നേടിയ വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനത്താണ്. സ്‌റ്റേജിതര മത്സരങ്ങള്‍ നടി സി.പി ശുഭ ഉദ്ഘാടനം ചെയ്തു. സ്റ്റേജിന മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏഴു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് 20ന് തിരശ്ശീല വീഴും.
