കൊച്ചി: ജിം പരിശീലകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആലുവ, ചുണങ്ങംവേലിയിലിലെ വീട്ടുമുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്. ചുണങ്ങുംവേലിയില്‍ ഫിറ്റ്‌നെസ് സെന്ററിലെ പരിശീലകനാണ് സാബിത്ത്. കൊലപാതകത്തിനു പിന്നില്‍ ജിം നടത്തിപ്പുകാരന്‍ കൃഷ്ണപ്രതാപാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു ഇടയാക്കിയത്. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ കൃഷ്ണപ്രതാപിനെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.
