ദിവ്യയുടെ വാദം തെറ്റ്, നവീൻ ബാബുവിന് വീഴ്ചയില്ല; കളക്ടറുടെ റിപ്പോർട്ട് പുറത്തു വന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. എന്‍ ഒ സി നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്. സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. പരിയാരം കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻ ഒ സി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ …

പ്രമാണങ്ങൾ കത്തിച്ച നിലയിൽ, കോട്ടയത്ത് കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് സംശയം

കോട്ടയം: കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍. ചിറഭാഗം പൂന്തോട്ടത്തില്‍ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങള്‍ ഡൈനിങ് ഹാളില്‍ നിലത്ത് ചോരവാർന്ന നിലയിലായിരുന്നു. അടുത്ത മുറിയില്‍ മകൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ …