കാസര്‍കോട്: കുവൈറ്റ് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട്, അജാനൂര്‍, കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി. നിര്‍മ്മല നല്‍കിയ പരാതിയില്‍ കണ്ണൂര്‍, കണ്ണപുരം, ദാറുല്‍ ഇസ്ലാം സ്‌കൂളിനു സമീപത്തെ അബ്ദുല്‍ ലത്തീഫി(52)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സോമന് കുവൈത്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2022 ഡിസംബര്‍ 24മുതല്‍ 2024 ഒക്ടോബര്‍ 14 വരെയുള്ള കാലയളവിലാണ് പണം കൈമാറിയതെന്നു നിര്‍മ്മല നല്‍കിയ പരാതിയില്‍ പറഞ്ഞു. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മല ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
