നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താം; കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക് ആരംഭിച്ചു

കാസര്‍കോട്: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന മൂന്ന് അത്യാധുനീക ചികില്‍സകള്‍ അടങ്ങിയ ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക് ആരംഭിച്ചു. ആധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൈല്‍ഡ് ചികില്‍സ, കൂള്‍ഡ് ആര്‍എഫ് ചികില്‍സ, റീജനറേറ്റീവ് മെഡിസിന്‍ എന്നീ മൂന്നു ചികില്‍സാ രീതികളാണ് ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക്കില്‍ ലഭ്യമാവുക. കേരളത്തിന്റെ ആരോഗ്യ സംവിധാന ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് ഇതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കാസര്‍കോട് സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്ലിനിക്കിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. ചടങ്ങില്‍ കൃഷ്ണ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരള ക്ലസ്റ്റര്‍ സിഇഒ ആന്‍ഡ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ മുഖ്യാതിഥിയായി. ആശുപത്രിയിലെ ന്യൂറോ സര്‍ജറി മേധാവി ഡോ. മഹേഷ് ഭട്ട്, ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ.ദില്‍ഷാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page