കാസര്‍കോട്: കടയിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍. ഇരിട്ടി, പേരട്ട ടൗണിലെ ഫാന്‍സി കട ഉടമ റസാഖി(33)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരി പീഡനശ്രമത്തിനു ഇരയായത്. സ്‌കൂളില്‍ പോകും വഴി ഫാന്‍സി കടയില്‍ കയറിയ പെണ്‍കുട്ടിയെ വള നല്‍കാമെന്നു പറഞ്ഞ് കയറിപ്പിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
