കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ അധ്യാപികയ്ക്ക് 13,37950 രൂപ നഷ്‌പ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കാണ് പണം നഷ്ടമായത്. തട്ടിപ്പ് സംബന്ധിച്ച് കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ട്രേഡിംഗ് എന്ന പേരിലാണ് തട്ടിപ്പുകാര്‍ അധ്യാപികയെ ബന്ധപ്പെട്ടത്. നല്ല സൗഹൃദം സ്ഥാപിച്ച ശേഷം ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു. പണം നിക്ഷേപിക്കാന്‍ പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകയ്ക്ക് വലിയ ലാഭം നല്‍കിയാണ് കൂടുതല്‍ പണം നിക്ഷേപിക്കുവാന്‍ പ്രേരിപ്പിച്ചത്.
