കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റില്‍ മീന്‍ വാങ്ങിക്കാന്‍ എത്തിയ പതിനേഴുകാരിക്കു നേരെ ലൈംഗികാതിക്രമം. അക്രമിയെ തടഞ്ഞു വച്ച് പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ അക്രമി കുതറിയോടി രക്ഷപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേല്‍ വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മാര്‍ക്കറ്റില്‍ മീന്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഒരാള്‍ പെണ്‍കുട്ടിയുടെ പിന്‍ഭാഗത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരം ഷാഫി എന്നയാള്‍ക്കെതിരെയാണ് വനിതാ പൊലീസ് പോക്‌സോ കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
