കാസര്‍കോട്: കുമ്പള കുണ്ടങ്കേരടുക്കയില്‍ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായി. കാട്ടുപന്നികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തകര്‍ത്തു. ശനിയാഴ്ച രാത്രി കുമ്പള സിഎച്ച്.സി റോഡില്‍ താമസിക്കുന്ന അഷ്‌റഫ് സ്‌കൈലറുടെ സ്‌കൂട്ടറാണ് തകര്‍ത്തത്. രാത്രികാലങ്ങളിലാണ് പന്നികളുടെ വിഹാരം. രാതികാലങ്ങളില്‍ വീടുകളിലേക്ക് പോകുന്നവര്‍ക്കും പള്ളികളില്‍ പോകുന്നവര്‍ക്കും ഭീതി പടര്‍ത്തിയാണ് പന്നിക്കൂട്ടങ്ങളുടെ സഞ്ചാരം. പലതവണ നാട്ടുകാര്‍ വന്യമൃഗശല്യത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുരങ്ങ് ശല്യം കൊണ്ട് പൊറുതിമുട്ടുന്നതിനിടയിലാണ് ഇപ്പോള്‍ കാട്ടുപന്നികള്‍ നാട്ടിലിറങ്ങി ഭീതിപടര്‍ത്തുന്നത്.
