കാസര്‍കോട്: പൊലീസിന്റെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
എ.ഐ.ടി.യു.സി, എസ്.ഡി.പി.ഐ, ആംആദ്മി പാര്‍ട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളാണ് കര്‍ശന നടപടി ആവശ്യപ്പെട്ടത്. ആരോപണ വിധേയനായ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു നരഹത്യക്കു കേസെടുക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യമുന്നയിച്ചു. ജില്ലാ സെക്രട്ടറി പി.വി ജയകുമാര്‍, എം.പി ബിജീഷ്, അഷ്‌കര്‍, മന്‍മോഹന്‍, റൗഫ്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഇതേ ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാസര്‍ വയനാട് ഉദ്ഘാടനം ചെയ്തു. ആംആദ്മി പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് ഫത്താഹ്, മുസ്തഫ, വിജയകുമാര്‍ നമ്പ്യാര്‍ എന്നിവരും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി.എ യൂസഫ്, റാസിക്, എന്‍.എം വാജിദ് തുടങ്ങിയവരും കുറ്റാരോപിതനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. സംഭവത്തില്‍ തന്റെ ഇടപെടല്‍ ഉണ്ടാക്കിയ പ്രതികരണങ്ങളില്‍ കേരള ഡി.എം.കെ നേതാവ് പി.വി അന്‍വര്‍ എം.എല്‍.എ സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രതികരണ രംഗത്തുണ്ടായ ഈ മാറ്റം ആശാവഹമാണെന്നു അദ്ദേഹം പറഞ്ഞു.
