കാസര്‍കോട്: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 55കാരന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പ്രതി പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രി 8.45 മണിയോടെ മൗക്കോട്, കക്കോട്ടാണ് സംഭവം. സുനില്‍ ജോസഫി (55)നു നേരെയാണ് കക്കോട് സ്വദേശി ആസിഡ് പ്രയോഗം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ആള്‍ തന്റെ ഭാര്യയും അക്രമത്തിനു ഇരയായ സുനില്‍ ജോസഫും തമ്മില്‍ അവിഹിത ബന്ധം ഉള്ളതായി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ പ്രതി ഭാര്യയുമായും സുനിലുമായും വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഇതിനു ഒടുവിലാണ് സുനില്‍ ജോസഫിനു നേരെ ആസിഡ് ആക്രമണം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.
