കാസര്‍കോട്: കൊളത്തൂര്‍, വിരിക്കുളത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി ഉടമ അറസ്റ്റില്‍. പനയാല്‍, തൊണ്ടോളിയിലെ എ. ഷാഫി (62)യെ ആണ് ബേഡകം എസ്.ഐ അരവിന്ദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വിരിക്കുളത്തെ ക്വാറിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 60 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 51 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, ട്രാക്ടര്‍ എന്നിവയും പിടികൂടി. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബു, ബാബുദാസ്, ബിജു, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ ഷാഫിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
