റീ റിലീസുകളുടെ കാലത്തില്‍ പ്രേക്ഷകര്‍ക്ക് ആവേശം പടര്‍ത്തി മറ്റൊരു ക്ലാസിക് ചിത്രം കൂടി റീ റീലിസിനൊരുങ്ങുകയാണ്. വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഒരു വടക്കന്‍ വീരഗാഥ’ വീണ്ടും തിയേറ്ററുകളിലേക്ക്.
4 കെ ദൃശ്യമികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989 ല്‍ റിലീസ് ചെയ്ത ചിത്രം 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസ് ചെയ്യുന്നത്. ചിത്രം റീ റിലീസ് ചെയ്യുന്ന വിവരവും ടീസറും ഉള്‍പ്പടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് മമ്മൂട്ടി തന്നെയാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി.
‘മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥയെന്നും പ്രിയപ്പെട്ട എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മിച്ച് 1989 ല്‍ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്യുകയാണെന്നും’താരം പറഞ്ഞു.
നേരത്തെ കണ്ടവര്‍ക്ക് വീണ്ടുമൊരിക്കല്‍ കൂടി കാണാനും പുതിയ കാഴ്ച്ചക്കാര്‍ക്ക് പുതിയ കാഴ്ച, ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണെന്നും മമ്മൂട്ടി വ്യക്തമാക്കി. 3 വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി എത്തിയത്. മമ്മൂട്ടിക്ക് പുറമെ ബാലന്‍ കെ.നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് നേടി കൊടുത്ത ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മികച്ച തിരക്കഥ,മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം(പി. കൃഷ്ണമൂര്‍ത്തി) എന്നിങ്ങനെ ചിത്രത്തിന് ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.4 ദേശിയ ചലച്ചിത്ര അവാര്‍ഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മലയാളികളുടെ ഈ അഭിമാന ചിത്രം നേടിയിട്ടുണ്ട്.
നേരത്തെ മമ്മൂട്ടി നായകനായ ”പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രവും റീറിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ആവനാഴി, അമരം തുടങ്ങിയ ചിത്രങ്ങളും റീറിലീസിന് ഒരുങ്ങുന്നുണ്ട്.