കോഴിക്കോട്: കോഴിക്കോട്, തിരുവമ്പാടി, കാളിയാമ്പുഴയില്‍ വന്‍ ബസ് അപകടം. നിയന്ത്രണം തെറ്റിയ ബസ് പുഴയിലേക്ക് തല കീഴായി മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിനെ രണ്ടു ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. ബസ് മാറ്റിയാല്‍ മാത്രമേ ബസിനടിയില്‍ ആരെങ്കിലും ഉണ്ടെയെന്നു വ്യക്തമാവുകയുള്ളു.
