ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഗൃഹനാഥനെ വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുറഞ്ചേരി തുള്ളൻകല്ലിലെ എം വി രാഘവൻ (73 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.തിങ്കളാഴ്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടന്നു. വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടന്നു. ഭാര്യ: പി പി മീനാക്ഷി (കിനാനൂർ കരിന്തളം ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ്). മക്കൾ: പി പി ഷിനോജ്, ഷിനിജ (വെള്ളച്ചേരി), ഷിൻജിത്ത്. മരുമക്കൾ: ശരണ്യ (അടുക്കം), ജയൻ (വെള്ളച്ചേരി ). സഹോദരങ്ങൾ: ബാലൻ എം വി, ശാന്ത എം വി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page